കേരളത്തിൽ പിണറായി സർക്കാരിൻറെ നരഹത്യയാണ് നടക്കുന്നതെന്ന് കെ മുരളീധരൻ എംഎൽഎ. നവോത്ഥാനവും നവകേരളവും സൃഷ്ടിക്കപ്പെട്ടിട്ടില്ല. മറിച്ച് കേരളത്തിൽ നരഹത്യ മാത്രമാണ് നടക്കുന്നതെന്നും മുരളീധരൻ വിമർശിച്ചു. ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള സർക്കാർ നീക്കം ഹയർസെക്കന്ററിയുടെ നിലവാരം തകർക്കും. ഇതിനെതിരെ കോൺഗ്രസും യുഡിഎഫും പ്രതികരിക്കുമെന്നും മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയെ പോലെയാണ് പെരുമാറുന്നതെന്നും മുരളീധരൻ വിമർശിച്ചു.